2013, ഡിസംബർ 4, ബുധനാഴ്‌ച

ന്യൂ ജനറേഷന്‍ വിശപ്പ്‌
വിശപ്പ് ഒരു കുമിള പോലെയാണ്.

ഉള്ളിലെ ലോഹങ്ങൾ ഉരുക്കി തിളച്ചുമറിയുന്ന ലാവയുടെ ചൂട് തട്ടിആഴമുള്ള ജലാശയതിന്റെ അടിത്തട്ടിലെ ചെളിയിൽ നിന്നും ഉയർന്നുപൊങ്ങുന്ന ഒരു കുമിള.അത് അടിവയറ്റിൽ നിന്നും തുടങ്ങി ആമാശയത്തേയും അന്നനാളത്തേയും നെഞ്ചാം കൂടിനേയും മർദ്ദം കൊണ്ട് വേദനിപ്പിച്ച്തൊണ്ടവഴി മുകളിലേക്കു കയറി ഉച്ചിക്കു തൊട്ടു താഴെവച്ചു പൊട്ടിതെറിക്കും. 

ആ ശാന്ത സുന്ദരമായ ജലാശയതിന്റെ പ്രതലത്തിൽ ആ പ്രകമ്പനമുണ്ടാക്കുന്ന ഓളങ്ങൾ വിദൂരതയിലുള്ള കരയെ തേടിയാത്രയാകും..!

ഒരു കവിയാലും കൃത്യമായി വർണ്ണിക്കാൻ കഴിയതെ പോയ ജീവി വർഗത്തിന്റെ ഒരേഒരു പ്രതിഭാസമാണ് വിശപ്പ്.
ഓടയിലെ അഴുക്കു വെള്ളത്തിന്റെ പ്രതലത്തിലും ഒരു കുമിള പൊട്ടി.

അയാൾ വറീദിന്റെ കടയിൽ കയറി ബീഫും പൊറോട്ടയും ഓഡർ ചെയ്തു.

ഇലക്ഷന്‍ പ്രചാരണം  TV യിൽ തകൃതിയായി നടക്കുന്നു. കോമേഷ്യല്‍ ബ്രേക്കിന് മുന്‍പുതന്നെ അയാള്‍ ബീഫും പൊറോട്ടയും തിന്നു തീര്‍ത്തു.

അടുത്ത ബ്രേക്കിന് മുന്‍പ് ഒരു ഹാഫ് തണ്ടൂരിയും. 

ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള നേതാവിന്റെ ഗീര്‍വാണങ്ങള്‍ തുടരുന്നതിനിടയില്‍ അയാള്‍ ഒന്നുംകൂടെ  ഓഡർ ചെയ്തു.
"ഒരു തന്ദൂരികൂടെ... ഫുൾ.. ആയിക്കോട്ടെ"

ചര്‍ച്ചയുടെ ആവേശത്തോടൊപ്പം തണ്ടൂരി തിന്നു തീര്‍ന്നത് അയാള്‍ അറിഞ്ഞതേ ഇല്ല.

അയാളുടെ ആവേശം കണ്ടു കടക്കാരന്‍ വറീത് ചോദിച്ചു. "എന്ഗ്ലാ പാര്‍ടി ഏതാ...?"

അയാള്‍  അഭിമാനത്തോടെ പറഞ്ഞു. " അങ്ങനെ ഒന്നും ഇല്ലാ... ഒരു ഹാഫ് തണ്ടൂരീം കൂടെ".

 ജഡവും വൈകാതെ അനിവാര്യമായ അതിന്റെ സ്മശാനത്തിലെത്തി. അപ്പോഴേക്കും അയാൾക്കു ജോലിക്കു കയറേണ്ട സമയമായിരുന്നു.

നെറ്റിയിലെ വിയർപ്പൊപ്പി, ബില്ലടച്ചു പുറത്തിറങ്ങിയപ്പോള്‍ അയാള്‍ക്ക്‌ പുഴുങ്ങിയ മുട്ട കഴിക്കാന്‍ തോന്നി. വഴിയരികിലെ തട്ടുകടയില്‍ നിന്നും അയാള്‍ മൂന്നു പുഴുങ്ങിയ മുട്ട വാങ്ങി.

മുട്ട പൊതിഞ്ഞ പത്ര കടലാസിലെ വാര്‍ത്ത അയാള്‍ ശ്രദ്ധയോടെ വായിച്ചു. ആരുടെയോ കൊലാതക വാര്‍ത്തയായിരുന്നു അത്.പകുതി വാർത്ത കീറി പോയിരുന്നതിനാൽ അയാൾ വല്ലാതൊരു അസ്വസ്ഥത തോന്നി. അതിനാല്‍ മറ്റൊരു മുട്ടയും കൂടെ വാങ്ങി. ആ മുട്ട പൊതിഞ്ഞു തരുന്ന കടലാസ്സിൽ ബാക്കി കഥയുണ്ടാകുമെന്നാണ് അയാൾ കരുതിയിരുന്നതു.

പക്ഷേ അതിൽ ഒരു വൃദ്ധയെ ബലാത്സഗം ചെയ്ത യുവാവിന്റെ വാർത്തയായിരുന്നു ഉണ്ടായിരുന്നതു.ആ വാര്‍ത്ത വായിച്ചപ്പോൾ ചിരി  വന്നെങ്കിലും അയാൾക്ക് ആ വൃദ്ധയോട് സഹതാപം തോന്നി.

മുട്ടയും തിന്നു തിരികെ നടന്നപോള്‍ അയാള്‍ക്ക്‌ പിന്നെയും കൊതി മൂത്തു.

കൊതി തീര്‍ക്കാന്‍ വേറൊരു കടയില്‍നിന്നും പാനി പൂരിയും ജൂസും കുടിച്ചു. അപ്പോഴേക്കും അവസാന വണ്ടിയും പോയികഴിഞ്ഞിരുന്നു.

നാലഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ഓഫീസ്.

വേറെ വണ്ടി ഒന്നും ഇല്ല. രാത്രിയായതിനാല്‍ റിക്ഷയും ടാക്സിയും ഒന്നുംകിട്ടില്ല.

സമയനിഷ്ട്ട പ്രഥമ പ്രധാനമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണ്. വൈകിയാൽ ജോലിപോകും.
വളരെകാലം തെണ്ടിതിരിഞ്ഞു നടന്നു കിട്ടിയ ജോലിയാണ്.

അയാള്‍ പരവശനായി. കല്യാണം കഴിയാത്ത സഹോദരിയുടെയും വൃദ്ധയായ മാതാവിന്റെയും മുഖം ഒരു ബ്ലാക്ക് & വൈറ്റ് ചിത്രം പോലെ മനസ്സില്‍ തെളിഞ്ഞു. സമൂഹത്തിലുണ്ടായ വിപ്ലവങ്ങക്കു ഇനിയും സ്പർശിക്കനാകാത്ത വർഗങ്ങളാണ് ദരിദ്രന്റെ സഹോദരിമാരും മാതാക്കളും.

തണ്ടൂരിയും ഷവർമയും വന്നതറിയാതെ കഞ്ഞിയും കപ്പയും തിന്നു ജീവിക്കുന്നവർ.!!

അയാൾക്കു വ്യവസ്ഥിതികളോട് ഈർഷ്യതോന്നി. പ്രാരാബ്ധങ്ങളും കടപ്പാടുകളും ആവശ്യമില്ലാത്ത മാതാവും സഹോദരിയും ഇനി ഏതു കാലത്താണ് വരിക
.
കമ്പനിയിലേക്ക് നാലഞ്ചു കിലോമീറ്ററേയുള്ളൂ .. ഓടിയാലോ ?

മറ്റൊരു വഴിയും ഇല്ലാത്തതിനാല്‍ അയാള്‍ ഓടുവാന്‍ തീരുമാനിച്ചു.

നിലാവത്തു നിഴൽ ഒരു കുള്ളനെ പോലെ മുൻപിൽ വളർന്നു നിൽക്കുന്നു. 

അയാൾ ആ കുള്ളനോടു സംസാരിച്ചുകൊണ്ട് ഓടാൻ തുടങ്ങി.ഒരു കുട്ടികളിപോലെ കുള്ളന്റെ തലയിൽ ചവിട്ടുവാൻ നോക്കി. പക്ഷേ ആ ശ്രമം വൃഥാവിലായി.കാലെത്തുമ്പോഴെല്ലാം അത്രതന്നെ ദൂരെ തലയും മുന്നോട്ടു നീങ്ങി.
പക്ഷെ അല്പം ഓടിയപ്പോഴേക്കും അയാള്‍ തളര്‍ന്നു. നെഞ്ചിടിപ്പിനു വേഗതകൂടി പൊട്ടി പോകുമോ എന്നുവരെ സംശയം തോന്നി. പക്ഷേ പ്രരാബ്ധങ്ങലുടെയും കടപ്പാടുകളുടേയും സ്മരണകൾ അയാളെ തളരുന്നതിൽ നിന്നും വിലക്കി.

ധർമ്മ സങ്കടം .... നിലക്കാത്ത പെരുമഴ പോലെ ധർമ്മ സങ്കടം

അയാൾ നാവുകള്‍ പുറത്തു നീട്ടി കിതച്ചു.

അഴുക്കു ചാലിന്റെ എണ്ണപടർന്ന പ്രതലത്തിൽ കുരുങ്ങികിടന്നിരുന്ന കുമിളകൾ പിന്നെയും പൊട്ടി.

വിധിയെ പഴിച്ചുകൊണ്ട് അയാള്‍ തൊട്ടടുത്തുള്ള ഒരു കടയില്‍ കയറി ചോദിച്ചു


 "ഒരു തണ്ടൂരി ഹാല്‍ഫ്‌ പാഴ്സേല്‍..... പെട്ടന്ന് കിട്വോ?.."

10 അഭിപ്രായങ്ങൾ:

 1. "എനിക്കു വിശക്കുന്നു ........"

  കൊള്ളാം കെട്ടൊ ചങാതി

  മറുപടിഇല്ലാതാക്കൂ
 2. തന്തൂരി ചിക്കന്‍...
  കൊതിപ്പിക്കുവാ ല്ലേ?

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അല്ലാണ്ട് പിന്നെ എന്ത് ന്യൂ ജനറേഷന്‍... :P....

   വായനക്ക് നന്ദി..

   ഇല്ലാതാക്കൂ
 3. കഥകള്‍ വളരെ നന്നായിരിയ്ക്കുന്നു റോയ്.
  നിരുപദ്രവകഥകളെന്ന് പ്രത്യക്ഷത്തില്‍ തോന്നിയാലും ഏറെ ചിന്തിപ്പിക്കുന്നവയാണിവ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഒരുപാട് നന്ദി ഒണ്ട് അജിത്തേട്ടാ... :)

   ഇല്ലാതാക്കൂ
 4. വളരെ ആഴമുള്ള കഥകള്‍ !ഇനിയും കഥകള്‍ക്കായി കാത്തിരിക്കുന്നു !

  മറുപടിഇല്ലാതാക്കൂ