2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

മഞ്ഞ്

മഞ്ഞുകാലം പോയ്മറഞ്ഞുവെങ്കിലും
മഞ്ഞുതുള്ളികള്‍ പെയ്യണമെന്നാശിച്ചു ഞാന്‍ .....,

കാലൊച്ചക്കായ് കാതോര്‍ത്തിരുന്നു ഞാന്‍
അവള്‍ വരുകയില്ലെന്നരിയാമായിരുന്നെകിലും

ഇണ പ്രാവുകള്‍ പറാവുനിന്ന  അഴികള്‍ക്കപ്പുറം
കണ്ടു ഞാന്‍ നീലയില്‍ ജ്വലിച്ച ചതുരാകാശം

സായന്തനം ദൂരെയല്ലന്നു  അറിയുന്നു  പ്രിയതമേ
സായന്തനമോ മേഘം സൂര്യനെ മറച്ചതോ?

തൊണ്ടയില്‍ കുറുകിയ കഫം തുപ്പുവാനകാതെ
മെല്ലെ തിരിയുന്ന പങ്കയില്‍ നോക്കി ഞാന്‍....

മണ്ണിന്‍ ഇരുട്ടിലോ ചിരട്ടകനലിന്‍ ചൂടിലോ,
എവിടെയെങ്കിലും  ആശിക്കുന്നു ഞാന്‍ ഇളംമഞ്ഞിന്‍ തണുപ്പ് 

7 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്
    ഒരുപാട് അക്ഷരത്തെറ്റും.

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുക...ഇനിയും എഴുതുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ